മാന്നാർ കുറ്റിയിൽ ജംഗ്ഷനിൽ നിന്ന് ചെന്നിത്തല തൃപ്പെരുന്തുറ റോഡിൽ 1 കി.മി. സഞ്ചരിക്കുമ്പോൾ റോഡിന്റെ തെക്കുഭാഗത്ത് വിഷവർശ്ശേരിക്കരയിൽ പുരാതനമായ ഊരുമഠം ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിൽ പടിഞ്ഞാറ് ദർശനമായി ഭദ്രകാളി പ്രതിഷ്ഠയാണ് . ധാരിക നിഗ്രഹാനന്തരം കോപത്തോടെയാണ് ദേവി ഇവിടെ ഇരിയ്ക്കുന്നതെന്നു വിശ്വാസമുണ്ട്. ക്ഷേത്രത്തിന്റെ ഉല്പത്തികാലത്തെപ്പറ്റിയുള്ള സൂചനകൾ ഒന്നും ലഭ്യമല്ല. പണ്ട് ചോളമൺ മഠത്തിന്റെ ഉടമസ്ഥതയിലായിരുന്നു ക്ഷേത്രം ഇപ്പൊൾ വിഷവർശ്ശേരിക്കര എൻ .എസ്. എസ് ( നമ്പർ 2293 ) കരയോഗത്തിൻെ അധിനതയിലാണ്. ദേവീപ്രതിഷ്ഠ പടിഞ്ഞാറു ഭാഗത്തേക്കായത് കിഴക്കോട്ട് തിരിഞ്ഞാൽ ദേവിയ്ക്ക് ശക്തികൂടുമെന്ന സങ്കല്പമാണ്. ദേവിയുടെ കോപം ശമിക്കുവാൻ പരമശിവൻ ദേവിയെ പടിഞ്ഞാറേക്ക് പിടിച്ച് തിരിച്ച് ഇരുത്തിയതിന് കാരണം സഹോദര ഭാവേന നേരേ അങ്ങേക്കരയിൽ സുബ്രഹ്മണ്യൻ ഉള്ളതുകൊണ്ടാണ്. ഊരുമഠം ദേവീക്ഷേത്രത്തിന് നേരെ പടിഞ്ഞാറ് സുബഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നു. ഉണ്ണിനീലി സന്ദേശത്തിൽ ഊരുമഠം ദേവീക്ഷേത്രത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുള്ളതായി കാണാം. കടമറ്റത്ത് കത്തനാരുമായി ബന്ധപ്പെടുത്തി ഒരു ചൊല്ല് പറയുന്നത് നാട്ടി പിടിച്ച നാട്ടാളം (വിഷവർശ്ശേരിക്കര പടിഞ്ഞാറ് പുഞ്ച) ഒറ്റിപിടിച്ച ഒറ്റാർകാവ്, കണ്ടുപിടിച്ച കണ്ണങ്കര, ഊരിപിടിച്ച ഊരുമഠം, പറ്റി പിടിച്ച പനയന്നാർകാവ്, കടമറ്റത്തു കത്തനാർ യക്ഷിയെ പിടിക്കുന്നത് പലപ്രാവശ്യം ഈ പ്രദേശങ്ങളിലൂടെയാണെന്നും ഒടുവിൽ പനയന്നാർ കാവിൽ ദേവിയുടെ സഹായത്താൽ യക്ഷിയെ അവിടെ കുടിയിരുത്തിയിരിക്കുന്നതായും ചരിത്രം.
ഊരുമഠം ക്ഷേത്രത്തിൽ നവരാത്രിപൂജ, കാർത്തിക വിളക്കു പൂജ, എഴുത്തിന് ഇരുത്ത് എന്നീ വിശേഷങ്ങൾ കൂടാതെ എല്ലാ വർഷവും പത്താമുദയത്തിന് ദേവിയെ എഴുന്നുള്ളിച്ചു ഒറ്റയിൽ മനയിൽ നിന്നും കൈനീട്ട പറ സ്വീകരിച്ചു തുടർന്നുള്ള ദിവസങ്ങളിൽ പ്രാദേശികമായി പറ എടുത്തതിനു ശേഷം അരിപറ അൻപൊലി മഹോത്സവത്തോടു അനുബന്ധിച്ചു ദേവിയെ അകത്തെഴുന്നള്ളിക്കുന്നതാണ് പ്രധാന ഉത്സവമായി നടത്തി വരാറുള്ളത്. ഉത്സവദിനത്തിൽ നൂറ്റൊന്നുകലം വഴിപാട്, എതിരേല്പ്പ് എന്നിവ പ്രധാനങ്ങളാണ്. മേടത്തിൽ ഗുരുതി, വൃശ്ചിക മണ്ഡലകാലത്ത് സപ്താഹം, കളമെഴുത്തും പാട്ടും, വിനായക ചതുർത്ഥിക്ക് മഹാഗണപതി ഹോമം വിശേഷാൽ വർഷംതോറും നടത്തപ്പെടുന്നു. 1978 മുതൽ ഘട്ടംഘട്ടമായി ഇവിടെ നവീകരണപ്രവർത്തനങ്ങൾ നടന്നുവരുന്നു. ശ്രീകോവിൽ, സേവപ്പന്തൽ, തിടപ്പള്ളി എന്നിങ്ങനെ ക്ഷേത്രഭാ ഗങ്ങൾ ക്ഷേത്രത്തിന് വടക്കുകിഴക്കായിട്ടുള്ള കുളം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് അതുപോലെ ഊരു മഠം ക്ഷേത്രത്തിൽ പ്രധാന കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് വിഷവർശേരിക്കര സുബ്രഹ്മണ്യസ്വാമിക്ഷേ തത്തിൽ വഴിപാട് നടത്തുന്നു. കരയോഗമന്ദിരം, സദ്യാലയം എന്നിവ ക്ഷേത്രത്തിന് സമീപത്തായി സ്ഥിതിചെയ്യുന്നു. രക്ഷസ്സ്, യക്ഷിയമ്മ, മുഹൂർത്തി എന്നീ ഉപദേവതകൾ ക്ഷേത്രത്തിൽ ഉണ്ട്. പ്രധാന വഴിപാടുകൾ ഗുരുതി, രക്തപുഷ്പാഞ്ജലി, കളമെഴുത്തും പാട്ടും, പറമ്പൂരില്ലമാണ് ക്ഷേത്രത്തിലെ താന്ത്രിക കാര്യങ്ങൾ നിർവ്വഹിക്കുന്നത്.
ഇനി കർമ്മത്തിന്റെ സുകൃത നാളുകൾ...
ജന്മജ്ഞാന പുണ്യം നുകരാൻ...
ജീവിതയാത്രയിൽ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങളിൽ നിന്നും മുക്തിനേടാൻ
ജന്മത്തിൽ അപൂർവമായി ലഭിക്കുന്ന ഈ മഹാഭാഗ്യത്തിന്
നമുക്ക് ഒരേമനസ്സോടെ ഈ കർമത്തിൽ പങ്കാളിയാകാം...
സജ്ജനങ്ങളേ...
ബ്രഹ്മാണ്ഡകോടികളെ അലസമായുറ്റുനോക്കുന്ന...
ജീവന് അമൃതും ആനന്ദവും അസ്തിത്വവും നൽകുന്ന വിശ്വമോഹിനി...
ശ്രീ ഊരുമഠത്തിലമ്മയുടെ അതിവേദ്യമായ ശ്രീയുടൽ ബോധസീമയെ തഴുകി പരന്നുകിടക്കുന്ന വിഷവർശ്ശേരിക്കര...
എത്രയോ തലമുറകൾക്ക് മുന്നേ ഏതോ ഒരു പുണ്യാത്മാവിന്റെ ഉള്ളിന്റെ ഉള്ളിലേക്ക് അമൃതമഴയായി
ശ്രീഭഗവതി കനിഞ്ഞുനൽകിയ ജ്ഞാനത്തിൽ നിന്നും ഉടലെടുത്തതാണ് ഈ ക്ഷേത്രസങ്കേതം.
എത്രയെത്ര ജ്ഞാനാന്വേഷികൾക്ക്, ജ്ഞാനമാർഗത്തെ നൽകിയ മഹാകാളി...
എത്രയെത്ര ഭക്തന്മാർക്ക് ഭൗതിക കാമനകൾക്ക് പൂർണ്ണത നൽകിയ സർവാംഗസുന്ദരി.
നമ്മുടെ ദേശത്തിന്റെ ആത്മീയ ഭൗതിക വളർച്ചയുടെ വഴിവിളക്കായി പരിലസിക്കുന്ന ശ്രീ ഭഗവതിയുടെ ശ്രീകോവിലും പരിവാരശ്രീലകവും ഉപദേവാലയങ്ങളും പുതുക്കിപ്പണിയുക എന്ന മഹത് കർമ്മത്തിന് ഹരിശ്രീ കുറിക്കുകയാണ്.
സർവരക്ഷാകരിയായ ശ്രീഭഗവതിയും പരിവാര ദേവതകളും ഈ ഉദ്യമത്തിന് വഴിവിളക്കായി നമുക്കുമുന്നെ ഗമിക്കുമെന്ന് രാശിചക്രത്തിൽ ഉപവിഷ്ടയായി ഉറപ്പുനൽകിയിട്ടുണ്ട്.
ക്ഷേത്ര പുനരുദ്ധാരണത്തിലേക്ക് എല്ലാ ഭക്തജനങ്ങളും ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
സംഭാവന നൽകുന്നവർ രസീത് / കൂപ്പൺ നിർബന്ധമായും വാങ്ങേണ്ടതാണ്.
Bhrammasree Narayanan Neelakantan Bhattathirippad
Parampoorillom, Thiruvalla
Bhrammasree: Sankaran Nampoothiri
Kalakkattu Madom, Kuttemperoor, Mannar
01 | Adv. S. Sivakumar, Nadalackal Thrikkarthika | President | Mob: 9446516015 |
02 | Mohanakumar. T.C, Thysseril | Vice-President | Mob: 9961700460 |
03 | Sujith. M, Murikkolil | Secretary | Mob: 8281430867 |
04 | Sureshkumar. S, Harinandanam | Joint Secretary | Mob: 9605245917 |
05 | Radhakrishnan Nair, Pakkalayil | Treasurer | Mob: 9747931480 |
06 | Suresh Babu, Thysseri | Committee Member | Mob: 9847747385 |
07 | Sajikumar, Paradayil | Committee Member | Mob: 9846421317 |
08 | Reghunathan Nair, Meppallil Tharayil | Committee Member | Mob: 9961041029 |
09 | Harikumar, Athulya | Committee Member |